ഫിര്‍ ഭി ദില്‍ ഹെ ഹിന്ദുസ്ഥാനിയില്‍ ആലിലയും രണ്‍ബീറും അഭിനയിക്കണമെന്ന് ജൂഹി ചൗള

തൊണ്ണൂറുകളില്‍ ബോളിവുഡില്‍ തിളങ്ങി നിന്ന നടികളിലൊരാളാണ് ജൂഹി ചൗള. യെസ് ബോസ്, സ്വര്‍ഗ്, രാജു ബന്‍ ഗയാ ജെന്റില്‍മാന്‍ എന്നിവ ജൂഹി ചൗളയുടെ ചിത്രങ്ങളാണ്. അതേസമയം, അടുത്ത് നടന്ന ഒരു അഭിമുഖത്തില്‍ ജൂഹി തന്റെ ഒരു ആഗ്രഹം തുറന്നുപറയുകയുണ്ടായി. താന്‍ അഭിനയിച്ച ചിത്രമായ ഫിര്‍ ഭി ദില്‍ സെ ഹിന്ദുസ്ഥാനിയുടെ റീമേക്ക് ചെയ്യണമെന്ന്. അതുമാത്രമല്ല, ചിത്രത്തില്‍ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും അഭിനയിക്കണമെന്നും ജൂഹി ചൗള വ്യക്തമാക്കി.

ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങില്‍ ആലിയയും രണ്‍ബീറും ബള്‍ഗേററിയയിലാണ് ഇപ്പോഴുള്ളത്. അയന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചന്‍, മൗനി റോയ്, നാഗാര്‍ജുന എന്നിവരും ബ്രഹ്മാസ്ത്രയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ആഗസ്റ്റ് 15ന് തിയറ്ററുകളിലെത്തും.

Top