തളിപ്പറമ്പ് പതിമൂന്നു വയസുകാരിയുടെ പീഡനം, നിർണ്ണായക വഴിത്തിരിവിലേക്ക്

ളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂരിൽ പതിമൂന്നുകാരി പീഡനത്തിനിരയായ കേസിൽ നിർണായക വഴിത്തിരിവ്. കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് പെൺകുട്ടി അന്വേഷണ സംഘത്തിന് മൊഴി നൽകി. അച്ഛൻ ഭീഷണിപ്പെടുത്തിയതിനാലാണ് പത്താം ക്ലാസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് ആദ്യം മൊഴി നൽകിയതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

അച്ഛൻ പലതവണ പീഡനത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി ഒടുവിൽ സമ്മതിച്ചു. പീഡിപ്പിച്ച ശേഷം മകളെ ഭീഷണിപ്പെടുത്തി ബന്ധുവായ കുട്ടിയുടെ തലയിൽ കെട്ടിവെച്ചു തലയൂരാനാണ് പിതാവ് ശ്രമിച്ചതെന്ന് പൊലീസിന് പറഞ്ഞു.

Top