അലിഗഢില്‍ മതപരമായ ചടങ്ങുകള്‍ റോഡരികില്‍ വെച്ച് നടത്തുന്നതിന് വിലക്ക്

അലിഗഢ്: അനുമതിയില്ലാതെ മതപരമായ ചടങ്ങുകള്‍ റോഡരികില്‍ വെച്ച് നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി അലിഗഢ് പ്രാദേശിക ഭരണകൂടം. ചൊവ്വ, ശനി ദിവസങ്ങളില്‍ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ മഹാ ആരതി എന്ന ചടങ്ങ് റോഡില്‍ വെച്ച് നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിനാണ് ജില്ലാ മജിസ്‌ട്രേറ്റ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

പൊതു ഇടമായ റോഡില്‍ മതപരമായ ചടങ്ങുകള്‍ നടത്തുന്നത് അലിഗഢിന്റെ സമാധാന അന്തരീക്ഷത്തെ ബാധിക്കും. എല്ലാ മതവിഭാഗങ്ങള്‍ക്കും ആരാധനാ സ്വാതന്ത്ര്യമുണ്ട്. ആരാധന ക്ഷേത്രങ്ങളിലോ മതകേന്ദ്രങ്ങളിലോ വെച്ച് നടത്തണമെന്നും റോഡില്‍ ഇത്തരം ചടങ്ങുകള്‍ നടത്തുന്നത് ക്രമസമാധാന നിലയെ ബാധിക്കും. ബന്ധപ്പെട്ട സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രാദേശിക ഭരണകൂടം ജാഗ്രത പുലര്‍ത്തണമെന്നും അലിഗഢ് ജില്ലാ മജിസ്‌ട്രേറ്റ് സി.ബി സിങ് അറിയിച്ചു.

Top