അലിഗഢ് യൂണിവേഴ്‌സിറ്റിയിലെ 1000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്‌

അലിഗഢ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായി പ്രതിഷേധിച്ച അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ 1000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. ഡിസംബര്‍ 15ന് നടന്ന പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികള്‍ പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ 10000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ടൈപ് ചെയ്തപ്പോള്‍ തെറ്റിയതാണെന്നും 1000 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തിരുന്നതെന്നും സീനിയര്‍ എസ്പി ആകാശ് കുലഹരി പറഞ്ഞു. കേസെടുത്തവരില്‍ അധ്യാപകരും ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

Top