alibaba launches face lock securit app privacy knight for androids

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം സമ്മാനിക്കുന്ന ആപ്പുമായി ചൈനീസ് മൊബൈല്‍ ഇന്റര്‍നെറ്റ് ഭീമന്‍മാരായ ആലിബാബ.

പ്രൈവസി നൈറ്റ് എന്ന് ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് ഇനി സ്വന്തം സെല്‍ഫി തന്നെ പാസ്‌വേഡാക്കാം. ഇതിനു സഹായിക്കുന്ന ഫെയ്‌സ്‌ലോക്ക് എന്ന ഫീച്ചറുമായാണ് ആപ്പ് ഒരുക്കിയിട്ടുള്ളത്.

ഏറ്റവും കൃത്യതയോടേയും വേഗത്തിലും ഒരൊറ്റ സെല്‍ഫികൊണ്ട് പൂട്ടിവെച്ചിരിക്കുന്ന ആപ്പുകള്‍ അണ്‍ലോക്ക് ചെയ്യാമെന്ന് ആലിബാബ പറയുന്നു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ ആപ്പ് ലഭ്യമാകുക.

സ്വകാര്യത സംരക്ഷിക്കാനുള്ള പുതിയ മാര്‍ഗമാണ് ഫ്രീലോക്ക് ഫിംഗര്‍പ്രിന്റ് ലോക്കിന് ശേഷമുണ്ടായ ഏറ്റവും വലിയ കാര്യം. ഇനി ഫെയ്‌സ് ലോക്കിന്റെ കാലമാണ്.’ ആലിബാബ പ്രതിനിധി ഇബ്രാഹിം പൊപ്പാറ്റ് പറഞ്ഞു.

ലോകത്തില്‍ നിലവിലുള്ള ഏറ്റവും മികച്ച ഫെയ്‌സ് റെക്കൊഗ്‌നിഷ്യന്‍ സാങ്കേതിക വിദ്യയാണ് ആപ്പിലുള്ളതെന്നും ആലിബാബ അവകാശപ്പെടുന്നു.
ആപ്പ് ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ വ്യക്തിഗത വിവരങ്ങളൊന്നും നല്‍കേണ്ടതില്ല. ഓഫ്‌ലൈനിലും ഫെയ്‌സ് ലോക്ക് ആക്‌സസ് ചെയ്യാം. ക്ലീന്‍, തീം, ഇന്‍ട്രൂഡര്‍ സെല്‍ഫി തുടങ്ങി നിരവധി ഫീച്ചറുകളും ആപ്പിലുണ്ട്.

Top