കൂടെയുണ്ടായിരുന്നിട്ടും അവളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല; പൊട്ടിക്കരഞ്ഞ് ആലിയ ഭട്ട്

വി ദ വിമന്‍ എന്ന ചാനല്‍ പരിപാടിയില്‍ കണ്ണു നിറഞ്ഞ് ആലിയ ഭട്ട്. പന്ത്രണ്ട് വയസ്സു മുതല്‍ വിഷാദരോഗത്തിനടിമയായ തന്റെ സഹോദരി ഷഹീനിന്റെ മുന്നിലിരുന്നാണ് ആലിയ വിങ്ങിപ്പൊട്ടിയത്. പരിപാടിയില്‍ അവതാരിക ബര്‍ഖാ ദത്തിനൊപ്പം സംസാരിക്കുകയായിരുന്നു ആലിയ. മാനസികാരോഗ്യത്തെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് നടത്തിയ പ്രത്യേക പരിപാടിയ്ക്കിടെ ഷഹീനിന്റെ രോഗനാളുകളെക്കുറിച്ച് പറഞ്ഞു തുടങ്ങിയതോടെയാണ് ആലിയയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്.

‘ഇരുപത്തിയാറു വര്‍ഷം കൂടെയുണ്ടായിരുന്നിട്ടും സ്വന്തം സഹോദരിക്ക് വിഷാദമുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന കുറ്റബോധം തനിക്കുണ്ട്. ഇടയ്ക്കിടെ സഹോദരിയുടെ തൊട്ടടുത്തിരുന്ന് ഒരുകൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരയുന്നുമുണ്ടായിരുന്നു. ഷഹീന്‍ ആണ് കുടുംബത്തിലെ ഏറ്റവും ബുദ്ധിമതിയെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ അവള്‍ സ്വന്തം കഴിവില്‍ വിശ്വസിച്ചിരുന്നേയില്ല എന്നതും എന്നെ വേദനിപ്പിച്ചു. ഇത്രകാലം കഴിഞ്ഞിട്ടും എനിക്കവളെ മനസ്സിലാക്കാനായില്ലല്ലോ എന്നോര്‍ത്ത് വലിയ ദു:ഖമുണ്ട്.’- ആലിയ പറഞ്ഞു.

ഷഹീന്‍ ഭട്ടിന്റെ ആദ്യ പുസ്തകമായ ‘ഐ ഹാവ് നെവര്‍ ബീന്‍ അണ്‍ഹാപ്പിയര്‍’ എന്ന പുസ്തകത്തില്‍ വിഷാദ രോഗത്തിനടിമയായ ഷഹീന്‍ തന്റെ രോഗത്തെക്കുറിച്ചും രോഗാവസ്ഥയില്‍ താന്‍ കടന്നു പോയ കറുത്തിരണ്ട നാളുകളെ കുറിച്ച് മനസു തുറന്നിരുന്നു. പുസ്തകം വായിച്ചു കഴിഞ്ഞപ്പോഴാണ് ഷഹീന്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തിന്റെ വ്യാപ്തി എത്രയെന്ന് എനിക്ക് മലസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് ആലിയ വ്യക്തമാക്കി.

https://www.instagram.com/p/B5iPMf3gTva/?utm_source=ig_web_copy_link
https://www.instagram.com/p/B5iO79mgggM/?utm_source=ig_web_copy_link

Top