നിങ്ങള്‍ നല്ലൊരു മനുഷ്യനാണ്, ഒരുപക്ഷേ മികച്ചത്. ബുദ്ധിമാനും വളരെ തമാശക്കാരനുമാണ്

ഹേഷ് ഭട്ടിന്റെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായി ആശംസ നേരുകയാണ് മകള്‍ ആലിയ ഭട്ട്. ബാല്യകാല ചിത്രം പങ്കുവച്ചാണ് താരം ആശംസകള്‍ നേര്‍ന്നത്. 26 കാരിയായ ആലിയ വൈകാരികമായ കുറിപ്പിലൂടെയാണ് പിതാവിനോടുളള സ്‌നേഹം പ്രകടിപ്പിച്ചത്.

‘നിങ്ങള്‍ നല്ലൊരു മനുഷ്യനാണ്. മികച്ചത്. ബുദ്ധിമാനും വളരെ തമാശക്കാരനുമാണ്. വളരെ കഴിവുളള വ്യക്തിയാണ്.. ഹാപ്പി ബെര്‍ത്ത്‌ഡേ ഡാഡി. ഓരോ ദിവസവും നിങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. നിങ്ങളെപ്പോലെ ആരുമില്ല, ഞാന്‍ വീണ്ടും പറയുന്നു ആരുമില്ല. ഐ ലവ് യൂ’ ഇതായിരുന്നു ആലിയയുടെ കുറിപ്പ്.

‘സടക് 2’ ചിത്രത്തിന്റെ സെറ്റിലാണ് മഹേഷ് ഭട്ട് പിറന്നാള്‍ ആഘോഷിക്കുക. മകള്‍ പൂജ ഭട്ട് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ‘സടക് 2’ വില്‍ ആലിയയാണ് നായിക. ‘സടക്’ എന്ന ഹിന്ദി ചിത്രത്തിന്റെ തുടര്‍ച്ചയാണ് ‘സടക് 2’. സഞജയ് ദത്തും പൂജ ഭട്ടുമായിരുന്നു ‘സടക്കിലെ’ നായികാനായകന്മാര്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും പൂജാ ഭട്ട് അഭിനയിക്കുന്നുണ്ട്.

Top