മേഘ്ന ഗുൽസാർ ചിത്രം റാസിയിലൂടെ ആലിയ ഭട്ടും ,വിക്കി കൗശലും ഒന്നിക്കുന്നു

മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം റാസിയുടെ ചിത്രീകരണം ആരംഭിച്ചു.

യുവതാരങ്ങൾ ആലിയ ഭട്ടും ,വിക്കി കൗശലുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സഹ നിർമ്മാതാവായ കരൺ ജോഹറാണ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ ഷൂട്ടിംഗ് വിവരം അറിയിച്ചത്.

ഫിൽഹാൽ, തൽവാർ എന്നീ ചിത്രങ്ങൾ നിർമ്മിച്ച മേഘ്ന, പ്രശസ്ത എഴുത്തുകാരൻ ഗുൽസറിന്റെയും പ്രശസ്ത നടി രാഖിയുടെയും മകളാണ്

പാകിസ്താൻ സൈനിക ഓഫീസർ വിവാഹം കഴിക്കുന്ന ഒരു കശ്മീരി പെൺകുട്ടിയുടെ കഥയാണ് റാസി.

Top