‘സഞ്ജു’വിലെ രണ്‍വീര്‍ കപൂറിന്റെ പ്രകടനത്തെ പ്രശംസിച്ച് ആലിയ ഭട്ട്

ranveer'

ണ്‍വീര്‍ കപൂര്‍, ആലിയ ഭട്ട് പ്രണയ വാര്‍ത്തകള്‍ ബോളിവുഡില്‍ ചര്‍ച്ചാ വിഷയമായിരിക്കെ രണ്‍വീറിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആലിയ.

സഞ്ജു എന്ന പുതിയ ചിത്രത്തിലെ രണ്‍വീറിന്റെ പ്രകടനത്തെയാണ് ആലിയ പ്രശംസിച്ചത്. 68ാമത് നവ്ഭാരത് ടൈംസ് ഉത്സവ് വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ആലിയ.

‘സഞ്ജു’ എന്ന ചിത്രം തനിക്ക് വളരെയധികം ഇഷ്ടമായെന്നും അസാമാന്യവുമായ ഒരു ചിത്രമാണിതെന്നും തന്റെ 10 മികച്ച സിനിമകളില്‍ ഒന്നായിരിക്കും ചിത്രമെന്നും രണ്‍വീറിന്റെ പ്രകടനം വളരെയധികം മികച്ചതാണെന്നും ആലിയ പറഞ്ഞു.

Top