ബോളിവുഡ് നടി ആലിയ ഭട്ട് കൊവിഡ് മുക്തയായി

ബോളിവുഡ് നടി ആലിയ ഭട്ട് കോവിഡ് മുക്തയായി. വൈറസ് ബാധയില്‍ നിന്നും താന്‍ സുഖം പ്രാപിച്ചെന്ന് നടി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ഇതാദ്യമായാണ് നെഗറ്റീവാകുന്നത് നല്ലതായി കരുതുന്നതെന്ന് ആലിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

ഈ മാസം രണ്ടിനായിരുന്നു ആലിയക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടന്ന് താരം ക്വാറന്റൈനില്‍ പ്രവേശിച്ചു. സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുബായ് കത്തിയാവാഡിയയുടെ ചിത്രീകരണത്തിനിടെയാണ് താരം കൊവിഡ് ബാധിതയായത്.

ആലിയയുടേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍ രണ്‍ബീര്‍ കപൂര്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കൊപ്പമുള്ള ബ്രഹ്മാസ്ത്ര, രാജമൗലിയുടെ ആര്‍ആര്‍ആര്‍, കരണ്‍ ജോഹറിന്റെ തക്ത് എന്നിവയാണ്. കൂടാതെ, ഷാരൂഖ് ഖാനൊപ്പം സിനിമാനിര്‍മാണത്തിലേക്കും ആലിയ ഭട്ട് കടന്നിരിക്കുകയാണ്.

 

 

Top