രണ്‍ബീര്‍ കപൂര്‍, അലിയ ഭട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ സിനിമ ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയില്‍ വൈറലായി കഴിഞ്ഞു.
ലൊക്കേഷനില്‍ നിന്നുള്ള പുതിയ ചിത്രങ്ങളും ബോളിവുഡിന്റെ ക്യൂട്ട് താരം ആലിയ ഭട്ട് ആരാധകര്‍ക്കായി പങ്കു വെയ്ക്കുകയാണ്. ആലിയ തന്റെ പുതിയ ഫോട്ടോകള്‍ക്കൊപ്പം ‘ഞാന്‍ കാട്ടിലേക്ക് പോയി, എന്റെ മനസ്സ് നഷ്ടപ്പെടുകയും എന്റെ ആത്മാവിനെ കണ്ടെത്തുവെന്നുമാണ് കുറിച്ചത്. അയന്‍ മുകേഷ് സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയില്‍ മൗനി റോയിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ധര്‍മ്മ പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അയന്‍ മുഖര്‍ജിയാണ്. കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2019 ആഗസ്ത് 15 ന് പ്രദര്‍ശനത്തിനെത്തും.