ആലിയയ്ക്കും രൺബീറിനും പെൺകുഞ്ഞ് പിറന്നു

ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺകുഞ്ഞ്. ഗിര്‍ഗാവോനിലെ എന്‍ എച്ച് റിലയന്‍സ് ആശുപത്രിയിൽ വച്ചായിരുന്നു പ്രസവം എന്ന് ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു. ആലിയ ഭട്ടും രൺബീർ കപൂറും ആശുപത്രിയിൽ എത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ഈ വർഷം ഏപ്രിലിൽ മുംബൈയിലെ വസതിയായ വാസ്തുവിൽ വച്ചായുരുന്നു ഇരുവരും വിവാഹിതരായത്.

ആലിയയുടെ ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുംബൈയിലുള്ള രൺബീറിന്റെ വസതിയിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഷഹീൻ ഭട്ട്, നീതു കപൂർ, റിദ്ധിമ കപൂർ സാഹ്നി, കരിഷ്മ കപൂർ, കരൺ ജോഹർ തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിരുന്നു.ജൂണിൽ, ആലിയ തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെട്ടുകൊണ്ട് താൻ അമ്മായാകുന്നു എന്ന സന്തോഷ വാർത്ത അറിയിച്ചത്.

Top