നോട്ട് യെറ്റ് വര്‍ക്കിങ്, ആം സ്റ്റില്‍ സ്റ്റഡിങ്; അലിയുടെ ടൈറ്റില്‍ പോസ്റ്റര്‍ കാണാം

നവാഗതനായ വിശാഖ് നന്ദു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അലി. പുതുമുഖങ്ങള്‍ പ്രധാന താരങ്ങളായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് നന്ദുവും സിജു സണ്ണിയും ചേര്‍ന്നാണ്. ‘നോട്ട് യെറ്റ് വര്‍ക്കിങ്, ആം സ്റ്റില്‍ സ്റ്റഡിങ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. കോമഡി എന്റര്‍ടെയ്നര്‍ ആയി ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് സല്‍ജിത് ആണ്.

ചിത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. നവംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. സുരേഷ് ഗോപി, ഗോകുല്‍ സുരേഷ്, ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

Top