അലി ഫസലും റിച ചഡ്ഢയും വിവാഹിതരാകുന്നു

ബോളിവുഡ് താരങ്ങളായ അലി ഫസലും റിച ചഡ്ഡയും വിവാഹിതരാകുന്നു. അടുത്ത മാസമാണ് ഇരുവരുടേയും വിവാഹം.

ഡൽഹിയിൽ അടുത്ത മാസം അവസാനത്തോടെ വിവാഹ ചടങ്ങുകൾ നടക്കും. സംഗീത്, മെഹന്ദി തുടങ്ങി വിപുലമായ ചടങ്ങുകളോടെയാകും വിവാഹം. പിന്നാലെ മുംബൈയിൽ സുഹൃത്തുക്കൾക്കായി റിസപ്ഷനും നടത്തും. ഇരുവരുടേയും വിവാഹ തിയതി ഇതുവരെ പുറത്ത് വന്നിട്ടില്ല.

Top