അല്‍ ഹുസ്ന്‍ ആപ്പിന്റെ സാങ്കേതിക തകരാർ ; ഗ്രീന്‍ പാസ് പരിശോധന താല്‍ക്കാലികമായി നിര്‍ത്തി സൗദി

അബുദാബി;സൗദിയിൽ ഗ്രീന്‍ പാസ് പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൊവിഡ് പ്രതിരോധത്തിനായുള്ള അല്‍ ഹുസ്ന്‍ ആപ്പ് തകാരാറിലായതിനെ തുടർന്നാണ് ഗ്രീന്‍ പാസ് പരിശോധന നിര്‍ത്തിവച്ചത്.ഗ്രീന്‍ പാസ് പദ്ധതി ഉടൻ തിരികെ കൊണ്ടുവരുമെന്ന് അധികൃതർ അറിയിച്ചു.

നിലവില്‍ അബൂദാബിയിലെ പൊതു ഇടങ്ങളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ അല്‍ ഹുസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസ് കാണിക്കണമെന്നാണ് നിയമം. ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നതോടെ തല്‍ക്കാലം ഇത് പരിശോധിക്കുന്നത് നിര്‍ത്തിയിരിക്കുകയാണെന്ന് അബൂദാബി ഗവണ്‍മെൻ്റ് മീഡിയ ഓഫീസ് അറിയിച്ചു. ആപ്പില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷം ഉടന്‍ തന്നെ ഗ്രീന്‍ പാസ് പദ്ധതി തിരികെ കൊണ്ടുവരുമെന്നും ഓഫീസ് വ്യക്തമാക്കി.

Top