Algerian troops kill 14 Islamist militants: ministry

അള്‍ജിയേഴ്‌സ്: അള്‍ജീരിയയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 14 ഭീകരര്‍ കൊല്ലപ്പെട്ടു.

മെഡിയ പ്രവിശ്യയില്‍ ഭീകരര്‍ക്കായി സൈന്യം വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടലെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു.

വനപ്രദേശത്ത് ഇപ്പോഴും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരില്‍നിന്നു വന്‍തോതില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.

Top