ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ശ്രമിക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ശ്രമിക്കുമെന്ന് കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

കേരളത്തിലെ പാര്‍ട്ടിയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും, അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം ചൂണ്ടിക്കാട്ടി.

രാജ്യ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മോദിയോടൊപ്പം അണിചേരാന്‍ അവസരം കിട്ടിയതില്‍ ആഹ്ലാദമുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top