ഓള്‍ഡ് ട്രാഫോഡ്: ചിലിയന്‍ താരം അലക്‌സി സാഞ്ചസ് ക്ലബ് വിടുന്നു. ആഴ്‌സണലിന്റെ തുറുപ്പ് ചീട്ടായിരുന്ന താരം ഇനിമുതല്‍ മാഞ്ചസ്റ്റര്‍ യുണൈഡ് ടീമിനു വേണ്ടി കളത്തിലിറങ്ങും. സഞ്ചസിന് പകരക്കാരനായി യൂണൈറ്റഡിലെ മികിതാര്യന്‍ ആഴ്‌സണലില്‍ ചേരും.
സാഞ്ചസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാറില്‍ ഒപ്പുവെച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പഴയ കോച്ച് അലക്‌സ് ഫെര്‍ഗൂസണെയും ക്ലബ് ഓഫീസും സന്ദര്‍ശിച്ചശേഷം താരം വര്‍ക്ക് പെര്‍മിറ്റ് നേടി. 2014ല്‍ ബാഴ്‌സലോണ വിട്ട് ആഴ്‌സണലില്‍ എത്തിയ സാഞ്ചസ് കരാര്‍ പുതുക്കിയിരുന്നില്ല.
അടുത്ത ജൂണിലാണ് ആഴ്‌സണലുമായുള്ള കരാര്‍ അവസാനിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാഞ്ചസ് ക്ലബ് വില്‍ക്കാന്‍ തയ്യാറായത്. കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മാഞ്ചസ്റ്റര്‍ 60 മില്യണ്‍ മുടക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഇത്തവണ ഇത് 20 മില്യണായി ചുരുക്കുകയായിരുന്നു.











