റഷ്യൻ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച് അലക്‌സി നവല്‍നി

മോസ്‌കോ: പുടിന്‍ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് അലക്‌സി നവൽനി. മോസ്‌കോ കോടതി മുമ്പാകെ കേസുമായി ബന്ധപ്പെട്ട ഹർജി കേൾക്കുന്ന അവസരത്തിലാണ് നവൽനി തന്റെ നയം വ്യക്തമാക്കിയത്.

ജനാധിപത്യമൂല്യങ്ങളെ ചവിട്ടിയരയ്ക്കുന്ന പുടിന്റെ നയങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും കടുത്ത അഴിമതിയിൽ മുങ്ങിയ പുടിന്റെ എല്ലാ രഹസ്യങ്ങളും പുറത്തുവരുമെന്നും നവൽനി പറഞ്ഞു. നിങ്ങളുടെ സാമ്രാജ്യത്വ വേഷം നിങ്ങളുടെ ചെയ്തികളെ മറയ്ക്കില്ലെന്നും നവൽനി കൂട്ടിച്ചേര്‍ത്തു. ഒപ്പം കോടതിയേയും ന്യായാധിപന്മാരേയും വിമർശിച്ച നവൽനി എല്ലാവരും വഞ്ചകരാണെന്നും ഉറക്കെ വിളിച്ചുപറഞ്ഞു.

വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ജർമ്മനിയിൽ ചികിത്സ നേടിയാണ് നവൽനിയ്ക്ക് ജീവൻ തിരികെ ലഭിച്ചത്. റഷ്യയിലെത്തി ഒരു മാസത്തിനകം അഴിമതിയാരോപിച്ച് വീണ്ടും ജയിലിലായി. ജാമ്യത്തിലിറങ്ങി രാഷ്ട്രീയ പരിപാടികളിൽ സജീവമായതോടെ പരോൾ ചട്ടം ലംഘിച്ചെന്ന പേരിൽ വീണ്ടും ജയിലിലാക്കിയതോടെ നവൽനി നിരാഹാരം ആരംഭിച്ചു.

മാർച്ച് 31ന് കോടതി ഇടപെട്ട് ആശുപത്രിയിലാക്കിയെങ്കിലും വേണ്ടത്ര പരിചരണം ലഭിച്ചില്ലെന്ന ഹർജിയാണ് കോടതി പരിഗണിച്ചത്. 94 കിലോയുണ്ടായിരുന്ന താനിപ്പോൾ 74 കിലോ ആയെന്നും കോടതിയിൽ  നവൽനി പരാതിപ്പെട്ടു.

Top