ആലപ്പുഴ ജില്ലാ കലക്ടറായി എ. അലക്‌സാണ്ടര്‍ ചുമതലയേറ്റു

ആലപ്പുഴ: ആലപ്പുഴ ജില്ലാ കലക്ടറായി എ. അലക്‌സാണ്ടര്‍ ചുമതലയേറ്റു. ജില്ലയിലെ അമ്പത്തിരണ്ടാമത്തെ കലക്ടറായാണ് ഇദ്ദേഹം ചുമതലയേറ്റത്. 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അലക്‌സാണ്ടര്‍ നേരത്തെ കോഓപറേറ്റീവ് രജിസ്ട്രാര്‍ ചുമതലയിലായിരുന്നു.

ലേബര്‍ കമീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം കൊല്ലത്ത് സബ്കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജില്ലയില്‍ ഇപ്പോള്‍ ഉള്ള സംവിധാനത്തെ മെച്ചപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും ജില്ല കലക്ടറായി അധികാരം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

ടെല്‍മ അലക്‌സാണ്ടറാണ് ഭാര്യ. ടോമി അലക്‌സാണ്ടര്‍, ആഷ്മി അലക്‌സാണ്ടര്‍ എന്നിവര്‍ മക്കളാണ്.

Top