അലക്‌സ് ഹെയില്‍സിനെ ലോകകപ്പ് ടീമില്‍ നിന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കി

ലണ്ടന്‍: ഇംഗ്ലീഷ് ഓപ്പണര്‍ അലക്‌സ് ഹെയില്‍സിനെ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ നിന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി. മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന കുറ്റം തെളിഞ്ഞതിനാല്‍ ഹെയില്‍സിന് 21 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തുകയും താരത്തിന്റെ വാര്‍ഷിക പ്രതിഫലത്തിന്റെ അഞ്ച് ശതമാനം പിഴയും അടക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോകകപ്പിനുള്ള ടീമില്‍ നിന്നും പുറത്താക്കിയത്.

മുന്‍പും മയക്കുമരുന്ന് ഉപയോഗിച്ചതിന് കുപ്രസിദ്ധി നേടിയ താരം ബെന്‍ സ്റ്റോക്‌സുമൊത്ത് മദ്യപിച്ച് അടിപിടിയുണ്ടാക്കിയ സംഭവത്തിലും ഉള്‍പ്പെട്ടിരുന്നു. ലോകകപ്പിന് മുന്‍പ് പാക്കിസ്ഥാനെതിരേ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ഹെയ്ല്‍സിനെ ഒഴിവാക്കി.

Top