മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നയിക്കുക മുന്‍ ലിവര്‍പൂള്‍ താരം അലക്‌സ് ഗ്രീന്‍വുഡ്

alex-greenwood

ഇംഗ്ലണ്ടിലെ പ്രധാന ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വനിതാ ടീമിനെ ഇനിമുതല്‍ നയിക്കുക മുന്‍ ലിവര്‍പൂള്‍ താരമായ അലക്‌സ് ഗ്രീന്‍വുഡ്. ഇംഗ്ലണ്ടിലെ മികച്ച താരങ്ങളില്‍ ഒന്നായ അലക്‌സ് ഒന്നാം ഡിവിഷനിലെ ലിവര്‍പൂള്‍ വിട്ടാണ് രണ്ടാം ഡിവിഷനില്‍ യുണൈറ്റഡിന് കളിക്കാന്‍ എത്തിയിരിക്കുന്നത്.

ഇംഗ്ലണ്ട് ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായ വനിതാ താരം സെറ്റ് പീസ് എടുക്കുന്നതിലും മികച്ചതാണ്. മാഞ്ചസ്റ്ററില്‍ കളിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ അലക്‌സ് ക്യാപ്റ്റനാകുന്നതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മാഞ്ചസ്റ്റര്‍ തങ്ങളുടെ 21 അംഗ വനിതാ ടിമിനെ പ്രഖ്യാപിച്ചത്. 24 കാരിയായ അലക്‌സ് ലെഫ്റ്റ് ബാക്കറാണ്.

Top