ബാഴ്‌സലോണയ്ക്ക് പുത്തന്‍ താരോദയം; വൈറലായി ആ ഇടങ്കാലന്‍ സോളോ ഗോള്‍

മാഡ്രിഡ്: അത്ലറ്റിക്കോ ലാവന്റേയ്ക്കെതിരേ നടന്ന മത്സരത്തില്‍ ഇടങ്കാലന്‍ സോളോ ഗോളടിച്ച് തിളങ്ങി അലെക്സ് കൊളാഡൊ. മത്സരത്തിന്റെ 90-ാം മിനിറ്റിലാണ് കൊളാഡൊയുടെ ഈ തകര്‍പ്പന്‍ ഗോള്‍ പിറന്നത്. ഇതോടെ സ്പാനിഷിന്റെ കരുത്തരായ ബാഴ്‌സലോണയ്ക്ക് പുത്തന്‍ താരോദയം ലഭിച്ച സന്തോഷത്തിലാണ് ആരാധകര്‍.

സൂപ്പര്‍ താരം ലയണല്‍ മെസ്സി, ജെറാര്‍ഡ് പിക്വെ, സെസ് ഫാബ്രിഗാസ്, തിയാഗോ മോട്ട എന്നിവരടങ്ങുന്ന പട്ടികയിലേക്കാണ് ഇപ്പോള്‍ കൊളാഡൊയെ ആരാധകര്‍ ചേര്‍ത്തിരിക്കുന്നത്. വലതു വിങ്ങില്‍ നിന്ന് മൂന്ന് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് പോസ്റ്റിലേക്ക് പതിച്ച് ആ ഇടങ്കാലന്‍ ഗോള്‍ ഇതിനോടകം വൈറലായിരിക്കുകയാണ്.

ലയണല്‍ മെസ്സിയെ ഓര്‍മ്മിപ്പിക്കും വിധമാണ് കളിക്കളത്തില്‍ കൊളാഡൊ നിറഞ്ഞാടിയതെന്നാണ് ആരാധക പക്ഷം. സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡില്‍ നിരയില്‍ ഇതിനോടകം കൊളാഡൊയുടെ ഗോള്‍ വീഡിയോ സ്ഥാനം നേടിക്കഴിഞ്ഞിരിക്കുകയാണ്.

Top