സംസ്ഥാനത്ത് എച്ച് 1 എന്‍ 1 പടരാന്‍ സാധ്യതയെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

പാലക്കാട്: സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പനി പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ കണ്ടുവരാറുള്ള വൈറസ് സാന്നിധ്യം ഇക്കുറി സെപ്റ്റംബര്‍, ഒക്ടോബര്‍ മാസം മുതല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിരിക്കുന്നത്.

ഈ വര്‍ഷം സംസ്ഥാനത്ത് ഇതുവരെ 14 പേര്‍ എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് മരിച്ചിട്ടുണ്ട്. പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതോടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറത്തിറക്കി. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ആദ്യം എച്ച് വണ്‍ എന്‍ വണ്‍ പനി പടര്‍ന്ന് പിടിച്ചത്. സെപ്റ്റംബര്‍ മാസത്തില്‍ 53 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ വര്‍ഷം തന്നെ മരുന്ന് ലഭ്യമാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇപ്പോഴും പലയിടത്തും സ്റ്റോക്കില്ല. വായുവിലൂടെയാണ് രോഗം പടരുന്നത്. പനി ബാധിച്ചയുടന്‍ ചികിത്സ തേടണം. രോഗിക്ക് മരുന്ന് ലഭ്യമാക്കാന്‍ വൈകിയാല്‍ രോഗം അടുത്ത ഘട്ടത്തിലേക്ക് കടന്ന് ജീവന് തന്നെ ഭീഷണിയുയര്‍ത്തിയേക്കാം.

Top