ശക്തമായ കാറ്റിന് സാധ്യത, കടല്‍ പ്രക്ഷുബ്ദമാകും; മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

ndian fishermen

തിരുവനന്തപുരം: കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

മണിക്കൂറില്‍ 35 മുതല്‍ 45കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്നും, അറബിക്കടലിന്റെ പടിഞ്ഞാറന്‍ മധ്യഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

അതിനാല്‍ മത്സ്യതൊഴിലാളികള്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ മുന്നറിയിപ്പ് തിങ്കളാഴ്ച വൈക്കുന്നേരം 6 മണി മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ ബാധകമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Top