Aleppo battle: Syria rebels call for truce to evacuate civilians

ആലപ്പോ:വിമതരുടെ കോട്ടയായിരുന്ന കിഴക്കന്‍ ആലപ്പോ നഗരം സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു. മൂന്ന് ആഴ്ചയിലേറെ നീണ്ട ആക്രമണത്തിലൂടെയാണ് സൈന്യം വിമതരെ തുരത്തിയത്.

സൈനിക നീക്കത്തില്‍ നൂറുകണക്കിനു പേരാണ് കൊല്ലപ്പെട്ടത്. നിരവധി വീടുകളും കെട്ടിടങ്ങളും അഗ്‌നിക്കിരയായി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് നഗരത്തില്‍ നിന്നാണ് വിമതര്‍ പിന്മാറിയത്.

രണ്ടു മാസത്തിനിടെ റഷ്യന്‍ പിന്തുണയോടെ സൈന്യം മേഖലയിലെ ആശുപത്രികള്‍ ഒന്നൊന്നായി തകര്‍ത്തിരുന്നു. പരുക്കേറ്റ സിവിലിയന്മാരെ പുറത്തത്തെിക്കാനും നഗരം വിട്ടുപോകാന്‍ ആഗ്രഹമുള്ളവരെ രക്ഷപ്പെടുത്തുന്നതിനും അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍ വേണമെന്ന് വിമതര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം സൈന്യം അംഗീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

സൈന്യത്തിന്റെ കനത്ത തിരിച്ചടിയില്‍ പിടിച്ചുനില്‍ക്കാനാവാതെയാണ് വിമതരുടെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ മേഖലയുടെ 75 ശതമാനത്തോളം സൈന്യം തിരിച്ചുപിടിച്ചു.

കിഴക്കന്‍ ആലപ്പോ തിരിച്ചുപിടിക്കാന്‍ സൈന്യം ഓപറേഷന്‍ ആരംഭിച്ചതുമുതല്‍ 80,000 ആളുകളാണ് മേഖലയില്‍ നിന്ന് പലയാനം ചെയ്തത്. ഭക്ഷണവും മരുന്നുമില്ലാതെ രണ്ടരലക്ഷം ആളുകള്‍ ഇപ്പോഴുംആളുകള്‍ ഇപ്പോഴും ഉപരോധത്തില്‍ കഴിയുന്നുണ്ട്.

സിറിയയുടെ വാണിജ്യ കേന്ദ്രമായിരുന്ന അലപ്പോ 2012ലാണ് വിഭജിക്കപ്പെട്ടത്. ആലപ്പോയുടെ കിഴക്കന്‍ മേഖലയില്‍ വിമതരും പടിഞ്ഞാറന്‍ മേഖലയില്‍ സര്‍ക്കാരും ആധിപത്യം തുടരുകയായിരുന്നു.കിഴക്കന്‍ ആലപ്പോ പൂര്‍ണമായും കൈവിട്ടുപോയത് അഞ്ച് കൊല്ലത്തെ ആഭ്യന്തരയുദ്ധത്തില്‍ വിമതര്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയായാണ് കണക്കാക്കുന്നത്.

Top