സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അലന്‍സിയറിന്റെ അവാര്‍ഡ് പിന്‍വലിക്കണം; ഹരീഷ് പേരടി

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അലന്‍സിയറിനെതിരെ നടന്‍ ഹരീഷ് പേരടി. അലന്‍സിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഹരീഷ് പേരടി പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടും നടനെതിരെ പ്രതികരിക്കാന്‍ ജനപ്രതിനിധികളോ കലാസാംസ്‌കാരിക രംഗത്തു നിന്നുള്ളവരോ ആരും തയാറാകാത്തതിനെയും ഹരീഷ് പേരടി വിമര്‍ശിച്ചു. പെണ്‍ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അലന്‍സിയര്‍ പ്രതികരിച്ചത്.

”ഈ ഡയലോഗ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നെങ്കില്‍ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു…പക്ഷേ പറഞ്ഞത് കമ്യുണിസ്റ്റ് പാവാട അലന്‍സിയറായി പോയി…എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലന്‍സിയറിനോട് രണ്ട് വാക്ക് …അലന്‍സിയറെ..മഹാനടനെ..ഒരു പെണ്‍ പുരസ്‌ക്കാര പ്രതിമ കാണുമ്പോള്‍ പോലും നിനക്ക് ….. അത് നിന്റെ മാനസികരോഗം മൂര്‍ച്ഛിച്ചതിന്റെ ലക്ഷണമാണ്…അതിന് ചികില്‍സിക്കാന്‍ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തില്‍ നിലവിലുണ്ട്…അല്ലെങ്കില്‍ മറ്റൊരു വഴി സ്വര്‍ണം പൂശിയ ആണ്‍ പ്രതിമകള്‍ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടില്‍ പ്രദര്‍ശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ് …രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആണ്‍കരുത്ത് ഇതല്ല …അത് സമരങ്ങളുടെയും പോരട്ടങ്ങളുടെതുമാണ്…ഈ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അലന്‍സിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കേണ്ടതാണ്.”

Top