ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും മതിയാകില്ല, അതൊരു രോഗമാണ്: അലന്‍സിയര്‍

alencier

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്വീകരിച്ച ഡോ.കെ.ജെ യേശുദാസിനെയും സംവിധായകന്‍ ജയരാജിനെയും വിമര്‍ശിച്ച് നടന്‍ അലന്‍സിയര്‍ രംഗത്ത്. ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും മതിയാകില്ല. അതൊരു രോഗമാണെന്നും ചികിത്സ വേണമെന്നും അലന്‍സിയര്‍ പറഞ്ഞു.

അവാര്‍ഡ് തുക തിരിച്ചു നല്‍കണമെന്ന ജയരാജിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അവാര്‍ഡ് വാങ്ങാതെ തല ഉയര്‍ത്തിപ്പിടിച്ച് മടങ്ങിയവര്‍ക്കൊപ്പമാണ് താനെന്നും അലന്‍സിയര്‍ വ്യക്തമാക്കി. അവാര്‍ഡ് തുക മന്ത്രിയുടെ വീട്ടില്‍ നിന്നല്ല കൊണ്ടു വരുന്നതെന്നും അലന്‍സിയര്‍ പ്രതികരിച്ചു.

,

Top