വട്ടിയൂര്‍ക്കാവില്‍ സിപിഎം വോട്ടുമറിക്കും ; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ അലന്‍സിയര്‍ പരാതി നല്‍കി

alencier

തിരുവനന്തപുരം : തനിക്കെതിരെയുളള വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നടന്‍ അലന്‍സിയര്‍ ഡിജിപിക്ക് പരാതി നല്‍കി. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പില്‍ സിപിഎം വോട്ടുമറിക്കും എന്ന് അലന്‍സിയര്‍ പറഞ്ഞു എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.

‘വട്ടിയൂര്‍ക്കാവില്‍ ബിജെപി ജയിച്ചാല്‍ അതിന് ഉത്തരവാദി സിപിഎമ്മായിരിക്കും.’ എന്നാണ് അലന്‍സിയറുടെ പ്രസ്താവന എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. അലന്‍സിയറെ ആക്ഷേപിക്കുന്ന രീതിയില്‍ ഈ വാര്‍ത്തയ്ക്ക് കമന്റുകളും വന്നു. സൈബര്‍ ആക്രമണം അസഹനീയമായതോടെയാണ് അലന്‍സിയര്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്.

അലന്‍സിയറുടെ പരാതി സ്വീകരിച്ച ഡിജിപി അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി.

Top