പൊലീസിനേക്കാള്‍ ഒരു മുഴം മുന്‍പേ നടന്ന കുറുപ്പ്, ഒരിക്കല്‍ കയ്യില്‍ കിട്ടിയിട്ടും വിട്ടയക്കേണ്ടി വന്നെന്ന് മുന്‍ ഡിജിപി

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പ് ഒരിക്കല്‍ കേരള പൊലീസിന്റെ കൈയില്‍പ്പെട്ടിരുന്നെന്ന് വെളിപ്പെടുത്തലുമായി മുന്‍ ഡി ജി പി അലക്സാണ്ടര്‍ ജേക്കബ്. തിരിച്ചറിയാന്‍ സാധിക്കാത്തതിനാലായിരുന്നു അന്ന് കുറുപ്പിനെ വിട്ടയക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.

അന്ന് മൂന്ന് നാല് മണിക്കൂര്‍ ഇയാള്‍ സ്റ്റേഷനിലുണ്ടായിരുന്നുവെന്നും, പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്ന സുകുമാര കുറുപ്പിനെ തിരിച്ചറിയാന്‍ അന്ന് ശാസ്ത്രീയ വഴികള്‍ ഒന്നുമില്ലായിരുന്നെന്നും, അതിനാലാണ് വിട്ടയച്ചതെന്നും അലക്സാണ്ടര്‍ ജേക്കബ് വ്യക്തമാക്കി.

പൊലീസിന്റെ കൈയില്‍ കിട്ടിയ സമയത്ത് സുകുമാര കുറുപ്പിന്റെ തലമുടി വെട്ടിയിട്ടായിരുന്നു ഉണ്ടായിരുന്നത്. മാത്രമല്ല, പ്രതിയുടെ മുഖത്തുണ്ടായിരുന്ന മറുക് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മാറ്റിയ നിലയിലായിരുന്നുവെന്നും മുന്‍ ഡി ജി പി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

Top