Aled Kare

ഓവറിലെ ആറ് പന്തിലും വിക്കറ്റ് നേടിയെടുത്ത ആദ്യ റെക്കോഡിന് ഉടമസ്ഥനായിരിക്കുകയാണ് ആസ്‌ട്രേലിയന്‍ താരം അലെഡ് കാരെ.വിക്ടോറിയയില്‍ ക്ലബ് ക്രിക്കറ്റ് മല്‍സരത്തില്‍ ഈസ്റ്റ് ബല്ലാറത്ത് ടീമിനെതിരായ മല്‍സരത്തിലാണ് ഗോള്‍ഡന്‍ പോയിന്റ് ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടി ഇറങ്ങിയ അലെഡ് കാരെ അത്ഭുതനേട്ടം കൈവരിച്ചത്.

ആദ്യ എട്ടു ഓവറുകളില്‍ ഒരു വിക്കറ്റ് പോലും നേടാനാകാതിരുന്ന കാരെ തന്റെ ഒമ്പതാം ഓവറിലാണ് മാസ്മരിക പ്രകടനം പുറത്തെടുത്തത്. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് എന്ന നിലയിലായിരുന്നു ഈസ്റ്റ് ബല്ലാറത്ത് അപ്പോള്‍.

ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ എതിരാളിയെ സ്ലിപ്പിലെത്തിച്ച കാരെ, രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പറുടെയും കൈകളിലെത്തിച്ചു. മൂന്നാം പന്തില്‍ എതിര്‍ ബാറ്റ്‌സ് വുമണ്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ശേഷിച്ച പന്തുകളില്‍ എതിരാളികളുടെ വിക്കറ്റുകള്‍ തെറിപ്പിച്ച കാരെ ഓവറിലെ ആദ്യ ഇരട്ട ഹാട്രിക്കും കരസ്ഥമാക്കി.

Top