മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു

ksrtc

മലപ്പുറം: പെരിന്തൽമണ്ണയിൽ കാൽനട യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കെഎസ്ആർടിസി ബസ്. മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ സന്തോഷിനെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു.

കാൽനടക്കാരനെ ബസ് ഇടിച്ചുതെറിപ്പിച്ചതിന് പിന്നാലെ യാത്രക്കാർ നടത്തിയ പരിശോധനയിലാണ് ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയത്. ഡ്രൈവറുടെ ബാഗിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

Top