മദ്യം വില കുറച്ച് നല്‍കിയില്ല; ബാര്‍ അടിച്ച് തകര്‍ത്ത് യുവാക്കള്‍

തൃശൂര്‍:  തൃശൂരില്‍ മദ്യം വില കുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്തു. തൃശൂര്‍ കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നല്‍കാനാവശ്യപ്പെട്ടു. നല്‍കാത്തയതോടെ ഉന്തും തള്ളുമായി.

അല്‍പസമയം കഴിഞ്ഞെത്തിയ യുവാക്കള്‍ ബാര്‍ ഇരുമ്പ് വടികൊണ്ട് അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഇരിങ്ങപ്പുറം സ്വദേശികളായ കുരുടി എന്ന് വിളിക്കുന്ന അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ് മൂന്ന് ബാര്‍ ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Top