ക്രിസ്മസ് ദിനത്തിൽ കോട്ടയത്ത് മദ്യപാനികളുടെ അഴിഞ്ഞാട്ടം

ക്രിസ്മസ് ദിനത്തിൽ കോട്ടയം നഗര മധ്യത്തിൽ മദ്യപ സംഘത്തിന്റെ അഴിഞ്ഞാട്ടം. അക്രമം തടയാൻ എത്തിയ വ്യക്തിയുടെ തല അടിച്ച് പൊട്ടിച്ചത് പൊലീസിന്റെ മുന്നിലാണ്. അക്രമം തടയാൻ ചെന്ന നാട്ടുകാർക്കെതിരെ വാക്കത്തി പ്രയോഗവും നടത്തി.

സംഭവം തടയുന്നതിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചുവെന്നാണ് ആരോപണം. നഗരമധ്യത്തിലെ അക്രമ വിവരം അറിയിച്ചിട്ടും പൊലീസ് എത്തിയത് അര മണിക്കൂറിന് ശേഷമാണ്. പൊലീസ് വാഹനം എത്താത്തതിനാൽ അക്രമകാരിയെ കൊണ്ടു പോയത് ഓട്ടോറിക്ഷയിലാണ്.

Top