പാലക്കാട് നിന്നും 50000 പാക്കറ്റോളം ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി

പാലക്കാട്: പാലക്കാട് നിന്നും നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 50000 പാക്കറ്റോളം ലഹരി ഉല്‍പ്പന്നങ്ങളാണ് പാലക്കാട് സ്വദേശി ഇമ്രാന്‍ ഖാനില്‍ നിന്നും പിടികൂടിയത്. 6 ചാക്കുകളിലായി ഇയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലായിരുന്നു ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.

Top