സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം കൂടുതലായി ഉത്പാദിപ്പിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം കൂടുതലായി ഉത്പാദിപ്പിക്കുമെന്ന് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്നും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിയമസഭയില്‍ വ്യക്തമാക്കി.

വീര്യം കുറഞ്ഞ മദ്യം കൂടുതലായി ഉത്പാദിപ്പിക്കുന്നതുകൊണ്ട് മദ്യഉപഭോഗം കുറയ്ക്കാന്‍ സാധിക്കും. പാഴായി പോകുന്ന പഴങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നതിനാല്‍ കര്‍ഷകര്‍ക്കും വരുമാന മാര്‍ഗമാണെന്നും മന്ത്രി വ്യക്തമാക്കി.

Top