സംസ്ഥാനത്ത് ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും; മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: മന്തിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മന്ത്രി എം ബി രാജേഷ്. മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും, പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വിമുക്തി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും, വിമുക്തി മാതൃകാ പഞ്ചായത്തുകള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. വ്യവസായ പാര്‍ക്കുകളില്‍ മദ്യം ലഭ്യമാക്കുമെന്നും ഐ.ടി പാര്‍ക്കുകളില്‍ മദ്യം നല്‍കുന്നതിനുള്ള ചട്ടം ഭേദഗതി ചെയ്തുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

എക്സൈസിനൊപ്പം എസ് പി സി കേഡറ്റുകളെ ഉള്‍പ്പെടുത്തി ലഹരിമരുന്ന് വ്യാപനം പഠിക്കാന്‍ സംവിധാനം. കള്ള് ഷാപ്പുകള്‍ക്ക് ഒരേ ഡിസൈന്‍ കൊണ്ടുവരും. കേരള ടോഡി എന്ന ബ്രാന്‍ഡില്‍ കള്ള് ഉല്‍പാദിപ്പിക്കും. കേരളത്തില്‍ വിദേശ മദ്യവും ബിയറും പരമാവധി ഉത്പാദിപ്പിക്കാനാണ് നീക്കം. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കും. പഴവര്‍ഗങ്ങളില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കും. വിദേശികള്‍ കൂടുതല്‍ വരുന്ന റെസ്റ്റോറന്റുകളില്‍ ബിയറും വൈനും നല്‍കാന്‍ പ്രത്യേക ലൈസന്‍സ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Top