ക്രൈംബ്രാഞ്ച് ഓഫീസില്‍ മദ്യപാനം; എസ്‌ഐ അറസ്റ്റില്‍

കൊട്ടാരക്കര: ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ച് മദ്യപിച്ച എസ്‌ഐ അറസ്റ്റില്‍. സംഭവത്തില്‍ എസ്‌ഐ സലിം ആണ് അറസ്റ്റിലായത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടി രക്ഷപെടുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയില്‍ കൊല്ലം റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പരിശോധനാ സംഘം കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് എസ്‌ഐയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ എസ്‌ഐയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് സംഘം അറിയിച്ചത്. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികൂടിയാണ് എസ്‌ഐ സലിം.

Top