ആൽബർട്ട് ഐൻസ്റ്റൈന്റെ കൈയൊപ്പുള്ള കത്ത് 106,250 ഡോളറിന് ലേലത്തിൽ വിറ്റു

ലണ്ടൻ : ആധുനിക ഭൗതിക ശാസ്ത്രത്തി‌ന്റെ പിതാവെന്നറിയപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റൈന്റെ കൈയൊപ്പുള്ള കത്ത് 106,250 ഡോളറിന് ലേലത്തിൽ വിറ്റു.

ആൽബർട്ട് ഐൻസ്റ്റീൻ തന്റെ സുഹൃത്ത് മിഷേൽ ബെസ്സോക്ക് പുതിയ കണ്ടെത്തലുകളുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് എഴുതിയ കത്താണ് വൻ തുകയ്ക്ക് വിറ്റത്.

ഈ കത്ത് ബർലിനിൽ നിന്ന് പോസ്റ്റുചെയ്തത് 1915 ഡിസംബർ 10 ആണ്.

“കടുത്ത സ്വപ്നങ്ങൾ ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നു,” ഐൻസ്റ്റീൻ തന്റെ സിദ്ധാന്തത്തിന്റെ വിജയത്തിൽ സന്തോഷിച്ചുകൊണ്ട് ഇങ്ങനെയാണ് കത്ത് ആരംഭിച്ചിരിക്കുന്നത്.

കോളേജ് സുഹൃത്ത് ബെസ്സോക്ക് ആൽബർട്ട് ഐൻസ്റ്റീൻ എഴുതിയ കത്തിന്റെ ശേഖരത്തിന്റെ ഭാഗമാണ് ഈ പോസ്റ്റ്കാർഡ്.

Top