ഐന്‍സ്‌റ്റൈന്റെ കത്ത് ലേലത്തില്‍; വില നൂറ് കോടി. .!

ന്യൂയോര്‍ക്ക്:മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് ആല്‍ബര്‍ട് ഐന്‍സ്‌റ്റൈന്‍ എഴുതിയ കത്ത് ലേലത്തില്‍. ഐന്‍സ്റ്റൈന്‍ എഴുതിയതില്‍ ഏറ്റവും പ്രശസ്തമായ ഈ കത്തിന് 28.9 ലക്ഷം ഡോളറാണ് (20 കോടി രൂപയിലേറെ) വില നിശ്ചയിച്ചിരിക്കുന്നത്.

ഐന്‍സ്‌റ്റൈന്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പെഴുതിയ, ഈ കത്തില്‍ ദൈവം, മതം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടു പേജോളം വരുന്ന കത്ത് ലേല സ്ഥാപനമായ ക്രിസ്റ്റീസ് ആണ് ലേലത്തില്‍ വച്ചത്. ജര്‍മന്‍ തത്വചിന്തകന്‍ എറിക് ഗുട്കിന്റിന് 1954 ജനുവരി മൂന്നിന് എഴുതിയതാണ് കത്ത്.

ദൈവം മാനവ ദൗര്‍ബല്യത്തിന്റെ ഉല്‍പന്നമല്ലാതെ മറ്റൊന്നല്ലെന്നായിരുന്നു കത്തിലെ സാരം.

Top