അല്ലു അര്‍ജുന്റെ ‘അല വൈകുണ്ഠപുരമുലൂ’; ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത്‌

ല്ലു അര്‍ജുന്‍, പൂജ ഹെഗ്ഡെ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘അല വൈകുണ്ഠപുരമുലൂ’. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

അല്ലു അര്‍ജുന്റെ പത്തൊന്‍പതാമത്തെ ചിത്രമാണിത്. ചിത്രത്തില്‍ ജയറാം ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സണ്‍ ഓഫ് സത്യമൂര്‍ത്തിക്കും ജുലായ്ക്കും ശേഷം അല്ലുവിന്റെയും, തിവിക്രത്തിന്റെയും ഒരുമിച്ചുള്ള മൂന്നാമത്തെ സിനിമയാണിത്. ചിത്രം ജനുവരി 11ന് പ്രദര്‍ശനത്തിന് എത്തി.

Top