ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെതിരെ വധ ഭീഷണി മുഴക്കിയെന്ന് പരാതി

പാലക്കാട്: ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെതിരെ വധ ഭീഷണി മുഴക്കിയെന്ന് പരാതി. സിപിഎം പ്രവര്‍ത്തകരായ രണ്ട് പേര്‍ക്കെതിരെ രമ്യ ഹരിദാസ് പൊലീസിന് പരാതി നല്‍കി.

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ആലത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നാസര്‍, നജീബ് കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കും എതിരെയാണ് പരാതി.

ആലത്തൂരില്‍ കാലു കുത്തിയാല്‍ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യ ഹരിദാസ് പറയുന്നു. തടഞ്ഞുവെച്ച് ഭീഷണിപ്പെടുതിയത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

ജനപ്രതിനിധിയെന്ന നിലയില്‍ ആളുകള്‍ എന്നോട് സംസാരിച്ചാല്‍ അപ്പോള്‍ അവര്‍ എന്താ ചെയ്യുന്നതെന്ന് അവര്‍ക്കേ അറിയുള്ളൂവെന്ന് സിപിഎം പ്രവര്‍ത്തകരെ കുറിച്ച് എംപി പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ സമയത്ത് ആലത്തൂരില്‍ വെച്ച് കല്ലെറിഞ്ഞു. ഇപ്പോള്‍ രണ്ട് തവണയായി ഭീഷണിയുമായി വരുന്നുവെന്നും എംപി പരാതിപ്പെട്ടു.

 

Top