ട്രെയിനില്‍ 60 കിലോ കഞ്ചാവ് കടത്താന്‍ ശ്രമം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

Ganja hunt

ആലപ്പുഴ: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 60 കിലോ കഞ്ചാവ് പിടികൂടി. ധന്‍ബാദ് എക്‌സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് റെയില്‍വേ സുരക്ഷാ വകുപ്പ് പിടികൂടിയത്. 45 പൊതികളായാണ് കഞ്ചാവ് എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍, പ്രതികളെ പിടികൂടാനായില്ലെന്നും അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നേത്രാവതി എക്സ്പ്രസില്‍ ജനറല്‍ കംപാര്‍ട്മെന്റില്‍ സീറ്റിനടിയില്‍ സംശയാസ്പദമായി കണ്ട ബാഗിനുള്ളില്‍ നിന്ന് 6 കിലോ ഉണക്ക കഞ്ചാവ് പിടികൂടിയിരുന്നു. അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന്
റെയില്‍വേ സംരക്ഷണ സേനയുടെ കീഴിലുള്ള ആന്റി നര്‍കോട്ടിക് സ്‌ക്വാഡാണ് കഞ്ചാവ് പിടികൂടിയത്.

Top