ആലപ്പുഴയില്‍ വള്ളം മറിഞ്ഞ് 7500 കിലോ അരി നനഞ്ഞു

ആലപ്പുഴ: റേഷന്‍കടകളിലേക്ക് അരിയുമായി പോയ വള്ളം മുങ്ങി 7500 കിലോ അരി നനഞ്ഞുപോയി. തകഴിയിലെ ഗോഡൗണില്‍ നിന്ന് കൈനകരിയിലെ റേഷന്‍കടയിലേക്ക് അരിയുമായി പോയ വള്ളമാണ് നെടുമുടി പഞ്ചായത്ത് ഓഫീസിന് സമീപത്ത് മുങ്ങിയത്. 15,000 കിലോ അരിയാണ് വള്ളത്തിലുണ്ടായിരുന്നത്.

Top