അമ്പലപ്പുഴയില്‍ തമിഴ്‌നാട് സ്വദേശി മരിച്ച സംഭവം; ഭാര്യയും മാതാപിതാക്കളും കസ്റ്റഡിയില്‍

dead-body

ആലപ്പുഴ: അമ്പലപ്പുഴയില്‍ തമിഴ്‌നാട് സ്വദേശി മരിച്ച സംഭവത്തില്‍ ദുരൂഹത. മരണവുമായി ബന്ധപ്പെട്ട സംശയത്തെ തുടര്‍ന്ന് ഭാര്യ വിജയറാണിയേയും ഭാര്യയുടെ മാതാപിതാക്കളേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മരണം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ അമ്പലപ്പുഴ കരൂരില്‍ ദേശീയപാതയ്ക്ക് സമീപമാണ് തമിഴ്‌നാട് സ്വദേശി ഗുണയെ (44) മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇയാളുടെ കഴുത്തില്‍ തുണി ചുറ്റിയ പാട് കണ്ടെത്തിയിരുന്നു. അതേ തുടര്‍ന്ന്

കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

Top