കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി

ആലപ്പുഴ: അരൂരില്‍ പാലത്തില്‍ നിന്നും കൈതപ്പുഴ കായലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. ഇടക്കൊച്ചി കായല്‍ക്കരയില്‍ നിന്നുമാണ് അരൂര്‍ ചിറ്റയില്‍ ജയന്റെ മകന്‍ ജിതിന്റെ(28) മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച വൈകീട്ട് ബന്ധുക്കളും സുഹൃത്തുക്കളും നോക്കി നില്‍ക്കേയാണ് ജിതിന്‍ കായലിലേക്ക് ചാടിയത്. സഹോദരിയുടെ ഭര്‍ത്താവിനേയും സൃഹൃത്തുക്കളേയും ഫോണ്‍ ചെയ്തു വിളിച്ചു വരുത്തി സംസാരിക്കുകയും ശേഷം അവരുടെ തടസ്സവാദങ്ങള്‍ കേള്‍ക്കാതെ യുവാവ് പാലത്തിന്റെ കൈവരിയില്‍ ചാടിക്കയറി കായലിലേക്ക് ചാടുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

അഗ്‌നി രക്ഷാസേനയും അരൂര്‍ പൊലീസും നാട്ടകാരും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് രണ്ടു ദിവസമായി തിരച്ചില്‍ നടത്തുകയായിരുന്നു ഇവിടെ. മുങ്ങല്‍ വിദഗ്ദരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ ഇടക്കൊച്ചി കായലിലാണ് ജിതിന്റെ മൃതദേഹം കണ്ടെത്തിയത്.

Top