വെള്ളാപ്പള്ളിയുടെ പേരിലുള്ള കോളേജിന്റെ പേര് മാറ്റാനൊരുങ്ങി സുഭാഷ് വാസുവും സംഘവും

ആലപ്പുഴ: വെള്ളാപ്പള്ളിക്കെതിരെ നിലപാട് കടുപ്പിച്ച് സുഭാഷ് വാസു. എസ്എന്‍ഡിപി പിടിക്കാന്‍ ടി.പി സെന്‍കുമാറിന് പിന്നാലെ ഗോകുലം ഗോപാലന്റെയും സഹായം തേടിയിരിക്കുകയാണിപ്പോള്‍ സുഭാഷ് വാസു. മാത്രമല്ല ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ പേരിലുള്ള കോളേജിന്റെ പേര് മാറ്റാനും തീരുമാനിച്ചിരിക്കുകയാണ് സുഭാഷ് വാസും സംഘവും.

കായംകുളത്തുള്ള ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന് മഹാഗുരു എന്‍ജിനീയറിങ് കോളേജ് എന്ന് പുനര്‍നാമകരണം ചെയ്യാനാണ് സുഭാഷ് വാസുവും സംഘവും തീരുമാനിച്ചിരിക്കുന്നത്. നാളെ രാവിലെ പത്തുമണിക്കാണ് പെരുമാറ്റല്‍ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

കോളേജിന്റേത് സുഭാഷ് വാസുവിന് ഭൂരിപക്ഷമുള്ള ഡയറക്ടര്‍ ബോര്‍ഡ് ആയതിനാല്‍ കൂടുതല്‍ ഷെയര്‍ നല്‍കി ഗോകുലം ഗോപാലനെ ചെയര്‍മാന്‍ ആക്കാനും ആലോചനയുണ്ട്.

നിലവിലെ ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ്. കോളേജിലെ നിയമനങ്ങളിലും ബാങ്ക് ഇടപാടുകളിലും വന്‍ സാമ്പത്തിക തിരിമറി നടന്നുവെന്ന ആരോപണം തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തുഷാറിനെയും അദ്ദേഹത്തെ പിന്തുണക്കുന്ന മറ്റൊരു അംഗത്തെയും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്.

Top