ആലപ്പുഴയില്‍ വാഹനാപകടം : യുവാക്കള്‍ക്ക് ഗുരുതരപരിക്ക്

ആലപ്പുഴ: ടിപ്പറും പിക്അപ്പ് വാനും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.നൂറനാട് പത്താംമൈല്‍ – പന്തളം റോഡിലെ കുടശ്ശനാട് കല്ലിനാല്‍ ജംഗ്ഷനു സമീപത്താണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ പിക്അപ്പ് വാന്‍ തവിടുപൊടിയായി.നൂറനാട് പണയില്‍ ഉന്മേഷ് ഭവനത്തില്‍ ആദര്‍ശ് ലാല്‍ (30), എരുമക്കുഴി അനന്തഭവനത്തില്‍ ശ്രീജിത്ത് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ അമിത വേഗതയാകാം അപകടത്തിനു കാരണമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.

Top