കുട്ടനാട്ടില്‍ പടക്കനിര്‍മ്മാണശാലയിലെ തീപിടുത്തം; മരിച്ചവരുടെ എണ്ണം രാണ്ടായി

ആലപ്പുഴ: കുട്ടനാട്ടില്‍ പടക്കനിര്‍മ്മാണശാലക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. കുട്ടനാട് പുളിങ്കുന്ന് വലിയപള്ളിക്ക് സമീപമുള്ള പടക്ക നിര്‍മ്മാണശാലക്കായിരുന്നു തീപിടിച്ചത്. പുളിങ്കുന്ന് സ്വദേശി റെജി, കിഴക്കേ ചിറ കുഞ്ഞുമോള്‍ എന്നിവരാണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.

ഇന്നലെ പകല്‍ രണ്ട് മണിക്കായിരുന്നു അപകടം നടന്നത്. ഒമ്പത് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ, കരിയച്ചിറ ഏലിയാമ്മ തോമസ്(50), മലയില്‍ പുത്തന്‍വീട്ടില്‍ ബിനു(30), കന്നിട്ടച്ചിറ ബിന്ദു (42),കിഴക്കാട്ടുതറ സരസമ്മ(52) കണ്ണാടി ഇടപ്പറമ്പില്‍ വിജയമ്മ(56) എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

പുളിങ്കുന്ന് തോട്ടാത്തറ ഓമന(49) പുത്തന്‍പുരക്കല്‍ച്ചിറ ഷീല(48) കായല്‍പ്പുറം മുളവനക്കുന്ന് സിദ്ധാര്‍ത്ഥന്‍(64) എന്നിവര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.

Top