കണ്ടക്ടറെ പൊലീസ് മര്‍ദ്ദിച്ചു; ആലപ്പുഴയില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്‌

ആലപ്പുഴ: സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് കണ്ടക്ടറെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ആലപ്പുഴ നഗരത്തില്‍ പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്.

പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയുടെ മകള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്തതില്‍ കണ്ടക്ടറെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top